പൊന്മളയുടെ പ്രസംഗവും എസ് എസ് എഫ് പ്രമേയവും
• സംഘടനയുടെ നിലപാടില്ലായ്മ ചോദ്യം ചെയ്യപ്പെട്ടുമ്പോൾ ഒരു കൂട്ടരെ രാജ്യത്തിനെതിരായ ഭീകരവാദികളായി ചിത്രീകരിക്കാനാണ് SSF നേതൃത്വം ശ്രമിക്കുന്നത്. • ബിജെപി പൊതുയോഗങ്ങളിൽ പൊന്മള അബ്ദുൽ ഖാദർ മുസ്ലിയാരും എസ് എസ് എഫും പരാമർശിക്കപ്പെടുമെന്നതിൽ സംശയം വേണ്ട. ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ചായിരുന്നു എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റിയുടെ ഭാഗമായി സംഘടിപ്പിച്ച പ്രതിനിധി സമ്മേളനത്തിൽ സമസ്‌ത എ പി വിഭാഗം സെക്രട്ടറി പൊന്മള അബ്ദുൽ ഖാദർ മുസ്ലിയാർ നടത്തിയ പ്രസംഗം. ഇന്ത്യയിൽ മുസ്ലിം സമുദായം വെല്ലുവിളി നേരിടുന്നില്ലെന്ന് ചൂണ്ടികാട്ടുന്നതായിരുന്നു പ്രസംഗത്തിന്റെ ചുരുക്കം. "നമ്മൾ ഇവിടെ നടത്തുന്നത് പോലെയുള്ള പ്രവർത്തനങ്ങളെക്കെ എവിടെയാണ് നടക്കുക. നമ്മൾക്ക് പരിചയമുള്ള ഗൾഫ് നാടുകൾ, ഖത്തറായാലും കുവൈറ്റായാലും ബഹ്റൈനായാലും സൗദി അറേബ്യ യായാലും... ഇനി കിഴക്കൻ രാജ്യങ്ങളിലേക്ക് അങ്ങോട്ട് നോക്കുകയാണെങ്കിൽ മലേഷ്യ, സിംഗപ്പൂർ... അങ്ങോട്ട് നോക്കുകയാണെങ്കിലും ഒരിടത്തും നമ്മളെപ്പോലെ പ്രവർത്തനത്തിന് പറ്റിയ ഒരു രാജ്യമില്ല, അതല്ലേ ശരി. വെള്ളിയാഴ്ച വഅള് ( മതപ്രഭാഷണം) പറയാൻ നമ്മുടെ രാജ്യത്ത് ഒരു തടസ്സവുമില്ല. " - പൊന...